“അവതാരങ്ങൾ അടുത്തേക്ക് വന്നോ’? പിണറായിയെ വിമർശിച്ച് ബിനോയ് വിശ്വം

insight kerala

പിണറായി വിജയനെ വിമർശിച്ച് ബിനോയ് വിശ്വം. “നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണം എന്നും പിണറായി പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്ന്  പരിശോധിക്കണം.  ഈ അവതാരങ്ങളെ അകറ്റിയേ തീരൂ. താൽക്കാലിക ലാഭത്തിനായി വരുന്നവർ അല്ല, ബന്ധുക്കൾ അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടുപോകില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണം.  ന്യൂനപക്ഷങ്ങൾ നമ്മളെ ബന്ധുക്കളായി കണ്ടിരുന്നു. അവർ നമ്മുടെ കൂടെ ആയിരുന്നു. Past tense ൽ ആണ് താൻ പറയുന്നത്. എല്ലാ തിരിച്ചടികളും പാഠങ്ങൾ പഠിക്കാനുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ അകലാൻ കാരണം അന്വേഷിക്കണം” ബിനോയ് വിശ്വം പറഞ്ഞു.

തൃശ്ശൂരിൽ നടന്ന ഇഎംഎസ് സ്മൃതിയിലാണ് എംഎബേബിയുടെ സാന്നിദ്ധ്യത്തില്‍ ബിനോയ് വിശ്വത്തിന്‍റെ  വിമർശനം. SFI ക്കും AISF നും ബിനോയ് വിശ്വത്തിന്‍റെ  വിമർശനം. പുതിയ തലമുറയിലേക്ക്  കനപ്പെട്ട കാര്യങ്ങൾ എത്തുന്നില്ല. SFI യും AISF ഉം എവിടെയാണ്? യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയാതെ വരുന്നത് ഗൗരവതരമായ കാര്യമാണ്. സിപിഎമ്മും സിപിഐയും പരസ്പരം പടവെട്ടിയപ്പോൾ, ശത്രുക്കൾ വളർന്നു അവർ കോട്ടകൾ കീഴടക്കി. കേരളം വരെ എത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

Share This Article