43 കാരന് നിപ തന്നെ; പൂനെ വൈറോളജി ലാബിലും സ്ഥിരീകരിച്ചു; 77 പേർ സമ്പർക്ക പട്ടികയിൽ

insight kerala

കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിക്ക് പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ് തന്നെ. 77 പേരാണ് സമ്പർക്ക പട്ടികയിൽ. ഇതിൽ 2 പേർ ഹൈ റിസ്‌ക് പട്ടികയിലാണ്. 14 പേർ കുടുംബാംഗങ്ങളാണ്. 58 പേർ ആരോഗ്യപ്രവർത്തകരാണ്. സമ്പർക്ക പട്ടികയിലെ 5 പേരുടെ പരിശോധന ഫലം ഇന്ന് വരും.

അതേസമയം വെൻ്റിലേറ്ററിൽ തുടരുകയാണെങ്കിലും നിപ ബാധിച്ച രോഗിയുടെ അവസ്ഥ ഭേദപ്പെട്ട വരികയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതീവ ഗുരുതരാവസ്ഥയാണെന്ന് ഇപ്പോൾ പറയാൻ ആവില്ല.

Share This Article