പീഡനക്കേസ് ; പ്രശോഭിന് കൗൺസിലർ സ്ഥാനം നഷ്ടമാകും.

insight kerala

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സന് കൗൺസിലർ സ്ഥാനം നഷ്ടമാകും. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് അവധി നൽകണമെന്ന പ്രശോഭിൻ്റെ അപേക്ഷ പാലക്കാട് നഗരസഭ കൗൺസിൽ തള്ളി .. തുടർച്ചയായ 4 കൗൺസിലിൽ ഹാജരാകാതിരുന്നതിനാലാണ് അയോഗ്യത വരിക.

ഇന്ന് ചേർന്ന പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിലാണ് പ്രശോഭ വത്സന്റെ അവധി അപേക്ഷ തള്ളിയത്. പ്രശോഭിന് അവധി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു… എന്നാൽ പീഡന വീരന്മാരെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ബിജെപി, എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. പ്രശോഭിന് അവധി നൽകരുതെന്ന് BJP , LDF കൗൺസിലർമാർ ആവശ്യപ്പെട്തോടെ യോഗത്തിൽ തർക്കം ഉണ്ടായി.
നഗരസഭ യോഗത്തിൽ പങ്കെടുക്കുന്നതിന് കസ്റ്റഡി പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയതും പ്രശോഭിന് തിരിച്ചടിയായി. എന്നാൽ തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്തിന് അയോഗ്യത സംഭവിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നഗരസഭ അവധി അപേക്ഷ തള്ളിയത്. ഇതോടെ പ്രശോക് വത്സന കൗൺസിലർ സ്ഥാനം നഷ്ടമാകും. തുടർനടപടികൾക്കായി നഗരസഭ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിക്കും. സംസ്ഥാന തെരത്തെടുപ്പ് കമ്മീഷനാണ് അയോഗ്യനാക്കേണ്ടത് . പ്രശോഭ് അയോഗ്യനായാൽ UDF ന് 17 കൗൺസിലർമാരായി കുറയും … മാർച്ച് 10നാണ് അവസാനമായി കൗൺസിലിൽ പങ്കെടുത്തത് പീഡന പരാതി ഉയർന്നതിന് പിന്നാലെ പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Share This Article