ആലപ്പുഴയിലെ രക്ഷാപ്രവർത്തനം.രക്ഷാപ്രവർത്തനം
പ്രതികളായ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം നൽകി കോടതി.ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. പിണറായിയുടെ ഗൺമാൻ അനിൽകുമാർ അടക്കം
5 പ്രതികളാണ് കേസിലുള്ളത്. സുരക്ഷ ഉദ്യോഗസ്ഥരായ എസ് സന്ദീപ് , വിപിൻ, അരുൺ. ഷൈജു എന്നിവരാണ് മറ്റു പ്രതികൾ.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവകേരള സദസിനിടെ പ്രതിഷേധിച്ച യുത്ത് കോൺഗ്രസ് – KSU നേതാക്കളെയാണ് തല്ലിച്ചതച്ചത്…കേസിലെ പ്രതികൾക്കെതിരെ ആദ്യ അന്വേഷണ സംഘം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്.SlT രൂപീകരിച്ച ശേഷം പ്രതികൾക്കെതിരെ നരഹത്യശ്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ ആലപ്പുഴ ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
രക്ഷാപ്രവർത്തനം; ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം
