സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഷിഗെല്ലോസിസ്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പെരുകുന്നതും പടരുന്നതും.
വയനാട്ടിൽ 25 കുട്ടികൾക്ക് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തു. നാളെ വയനാട് സന്ദർശിക്കുമെന്ന്
ആരോഗ്യമന്ത്രി കെ മുരളീധരൻ.
’25 കുട്ടികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
ഡിസ്ചാർജ് ചെയ്ത കുട്ടികളുടെ വീടുകളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും.. മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണറോട് എല്ലായിടത്തും ശക്തമായ പരിശോധന നടത്താൻ പറഞ്ഞിട്ടുണ്ട്. മുൻകരുതൽ എടുക്കാൻ ഡി എംഒ മാർക്കർ നിർദ്ദേശം നൽകിയിട്ടുണ്ട്” . വൃത്തിയില്ലാത്ത തട്ടുകടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു
