“എക്സൈസ് വകുപ്പ് നിയമാനുസൃതമായ നടപടിയാണ് സ്വീകരിച്ചത്”; മന്ത്രി എം ലിജു

insight kerala

തിരുവനന്തപുരം : റിപ്പോർട്ടർ ചാനലിന്റെ എംഡി ആൻ്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എക്സൈസ് മന്ത്രി എം ലിജു. എക്സൈസ് വകുപ്പ് നിയമാനുസൃതമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും വകുപ്പുകൾ ഏതെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും മന്ത്രി പറഞ്ഞു.

“നിയമാനുസൃതമായി കാര്യങ്ങൾ നീങ്ങിയെന്നാണ് മനസ്സിലാക്കുന്നത്. വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ മന്ത്രി ഇടപെടാറില്ല. എക്സൈസ് വകുപ്പിനോ മന്ത്രിക്കോ വ്യക്തിപരമായി വൈരാഗ്യമില്ല.
പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുകൾ ചുമത്തിയത്.”

“ആരെയും ഉപദ്രവിക്കാനോ സഹായിക്കാനോ അല്ല. മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും.” ; മന്ത്രി എം ലിജു വ്യക്തമാക്കി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article