മുന്‍ കൃഷി മന്ത്രി പ്രസാദിനൊപ്പം ശ്രീറാം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത് പലതവണ; അന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഒരു പ്രശ്‌നവുമുണ്ടാക്കിയില്ല; ഭരണം മാറിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉശിരുവന്നോ?

insight kerala

special report

എം റിജു

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദീഖ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ചിപ്പ് കൊലപ്പെടുത്തിയെന്ന കേസില്‍ ആരോപിതനായ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുത്തതിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ പ്രതിഷേധമുയര്‍ത്തിയത് വാര്‍ത്തയായിരിക്കയാണ്. ശ്രീറാം വെങ്കിട്ടരാമനെ കൂടെയിരുത്തി വാര്‍ത്താ സമ്മേളനം നടത്താന്‍ പറ്റില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍, പ്രതിഷേധിച്ചപ്പോള്‍, ശ്രീറാം സ്വയം പുറത്തിറങ്ങിപ്പോവുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ മറ്റ് ചില ചോദ്യങ്ങളും തിരിച്ച് ഉയരുന്നുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കാരണം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തും ഇതേ ശ്രീറാം വെങ്കിട്ടരാമനായിരുന്നു, കൃഷി വകുപ്പ് ഡയറട്കര്‍. പിണറായി സര്‍ക്കാരിന്റെ കാലത്തു മന്ത്രി പ്രസാദിനൊപ്പം ഇയാള്‍ വാര്‍ത്താ സമ്മേളനത്തിന് വന്നപ്പോള്‍ ആരും പ്രതികരിച്ചില്ല. ഇപ്പോള്‍ ഭരണം മാറിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉശിര് വന്നിരിക്കയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

പ്രസാദിനൊപ്പം പല തവണ

ശ്രീറാം വെങ്കിട്ടരാമന്‍, പ്രസാദിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പി പ്രസാദിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നു ഷീജോയുടെ ഫേസ്ബുക്ക് പോസ്്റ്റ് ഇങ്ങനെയാണ്-”ഒരു വകുപ്പിന്റെ പത്രസമ്മേളനത്തില്‍ ആ വകുപ്പിന്റെ ഡയറക്ടര്‍ ഇരിക്കാന്‍ പാടില്ല എന്ന നിബന്ധന വെയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരാണ് അധികാരം കൊടുത്തത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കപ്പെടട്ടെ, കോടതി ശിക്ഷിക്കട്ടെ. അതിന് മുന്‍പ് ശിക്ഷ വിധിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ആരാണ് ?. തന്റെ ഒപ്പം വരുന്ന ഉദ്യോഗസ്ഥനെ / വകുപ്പ് ഡയറക്ടറെ സംരക്ഷിക്കാന്‍ ത്രാണിയില്ലാത്ത മന്ത്രി എന്തിനാണ് ആ ഉദ്യോഗസ്ഥനെ പത്ര സമ്മേളനത്തില്‍ കൊണ്ട് പോയത് ?.
ഇതിന് മുന്‍പും കൃഷിവകുപ്പ് മന്ത്രിയുടെ പത്ര സമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മന്ത്രിയൊടുപ്പം പങ്കെടുത്തിട്ടുണ്ട്. അന്നത്തെ മന്ത്രി പി പ്രസാദിനോട് ചിലര്‍ ചില മുറുമുറുപ്പുകള്‍ പറഞ്ഞപ്പോള്‍, അയാള്‍ വകുപ്പിന്റെ ഡയറക്ടറാണ് എന്ന ഒറ്റ മറുപടിയില്‍ എല്ലാം ഒതുങ്ങി.

ഇല്ലാത്തതെല്ലാം എഴുതി പിടിപ്പിച്ചും വിളിച്ച് പറഞ്ഞും തങ്ങള്‍ക്ക് അധികാരത്തിലേറാന്‍ വഴിയൊരുക്കി തന്നവരോട് വിധേയപ്പെട്ട് നില്‍ക്കുന്ന മന്ത്രിമാരും സര്‍ക്കാരും കേരളത്തില്‍ ‘മാപ്ര രാജിന് ‘ കളം ഒരുക്കരുത്.”- ഇങ്ങനെയാണ് ഷീജോ പ്രതികരിച്ചത്. ഇതിനോട് യോജിച്ചുകൊണ്ട് നിരവധിപേരും പോസ്റ്റിടുന്നുണ്ട്.

Share This Article