അൻസിബയുടെ പരാതി അന്വേഷിക്കാൻ പാനൽ രൂപീകരിച്ചു

insight kerala

അൻസിബയുടെ പരാതി അന്വേഷിക്കാൻ പാനൽ രൂപീകരിച്ചു. അമ്മ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലാത്ത 3 പേർ എന്നിവർ അടങ്ങുന്നതാണ് പാനൽ. അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രസിഡൻറ് ശ്വേതാ മേനോൻ യോഗ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചു. മാധ്യമങ്ങളോട് സംസാരിച്ച 5 പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

തന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന ആവശ്യത്തിൽ അൻസിബ ഹസൻ നിലയുറപ്പിച്ച സാഹചര്യത്തിലാണ് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേർന്ന് തീരുമാനമെടുത്തത്. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും യോഗത്തിൽ ചർച്ചയായി. ഈ മാസം 21ന് ചേരുന്ന ജനറൽ ബോഡിക്ക് മുന്നോടിയായാണ് എക്സിക്യൂട്ടീവ് യോഗം ചേർന്നത്.

Share This Article