നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സിപിഎമ്മിനെതിരെ രൂക്ഷവിമർശനമാണ് ടി കെ ഗോവിന്ദ്രൻ നടത്തിയത്.
“യഥാർത്ഥ പരാജയ കാരണമാണോ സിപിഎം ചർച്ചചെയ്യുന്നത്.
പരാജയം ഉണ്ടാകുമ്പോൾ ഇത്തരം അഭ്യാസം നേരത്തെയും സിപിഎം നടത്തിയിട്ടുണ്ട്.
പയ്യന്നൂരും തളിപ്പറമ്പുമാണ് സിപിഎം പരാജയപ്പെട്ടത്.
പയ്യന്നൂർ സിപിഎമ്മിന്റെ ഇന്ത്യയിലെ തന്നെ ശക്തി കേന്ദ്രമാണ്.
തളിപ്പറമ്പ് രക്തസാക്ഷികളുടെ നാടാണ്. അവിടെയും ഇടതുപക്ഷം തോറ്റു.
പള്ളിയിൽ നിന്നുള്ള നിർദ്ദേശമാണ് പരാജയപ്പെടുത്തിയതെന്ന് ചില വിദഗ്ധന്മാർ പറയുന്നു. ന്യൂനപക്ഷ വർഗീയത ഉറഞ്ഞുതുള്ളി എന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പറയുന്നു.
അതാണോ വസ്തുത?”
കമ്മ്യൂണിസ്റ്റുകാരാണ് സിപിഎമ്മിനെതിരെ വോട്ട് ചെയ്തത്
“അന്ധത ബാധിച്ച നേതൃത്വം ആയിരുന്നു സിപിഎമ്മിന് .
“നിങ്ങളുടെ സമീപനത്തിനെതിരെയാണ് വോട്ട് ചെയ്തത്.
കഴിഞ്ഞ സർക്കാർ നല്ല കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് ഇങ്ങനെ പരാജയം ഉണ്ടായി.
ജനാധിപത്യം സിപിഎം അംഗീകരിച്ചില്ല.
അന്ധത ബാധിച്ച നേതൃത്വം ആണ് ഉണ്ടായിരുന്നത്.
താഴെത്തട്ടിലുള്ള ചർച്ചകൾ കേൾക്കാൻ നേതൃത്വം തയ്യാറായില്ല. അതാണ് പരാജയകാരണം.
ഈ പാഠം പഠിക്കാൻ സിപിഎം തയാറാകുന്നില്ല.
അടിസ്ഥാന വർഗത്തെ മറന്നതിന്റെ ഫലമാണ് ഇത്.”
മലപ്പട്ടത്തെ ബൂത്തിൽ എന്നെ കൂകി വിളിച്ചു അവിടെ വലിയ ലീഡ് കിട്ടി
“അടിസ്ഥാന വർഗ്ഗത്തെ മറന്നു പോകരുത്
ബംഗാളിലെ സാഹചര്യങ്ങൾ നമ്മൾ കണ്ടു
ബിജെപിയുടെ വളർച്ച അംഗീകരിച്ചു കൂടാ”
“മലപ്പട്ടത്ത് എന്നെ കൂകി വിളിച്ചു
അവിടെ
വലിയ ലീഡ് കിട്ടി
അവിടെ സിപിഎമ്മിനെ ഏറ്റത് കനത്ത തിരിച്ചടി” ടി കെ ഗോവിന്ദൻ ആഞ്ഞടിച്ചു.

