വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം. സ്വന്തം സഹോദരിയുടെ ഭർത്താവിനെയാണ് സ്റ്റാഫിൽ നിയമിച്ചിരിക്കുന്നത്. ഇന്നലെയാണ് സ്റ്റാഫ് അംഗങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നത്. കണ്ണൂർ ഉളിക്കൽ സ്വദേശി ബിനി തോമസിൻ്റെ നിയമനമാണ് വിവാദമാകുന്നത്. കണ്ണൂർ DCC ജനറൽ സെക്രട്ടറി കൂടിയാണ്. മന്ത്രിമാരുടെ സ്റ്റാഫിൽ രാഷ്ട്രീയ നിയമനങ്ങൾ പതിവാണ്. എന്നാൽ ബന്ധു നിയമനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബന്ധു നിയമങ്ങളെ ചൊല്ലി പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് വലിയ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചതാണ്. ഇ പി ജയരാജനും കെ ടി ജലീലിനും മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതും ബന്ധുനിയമന വിവാദത്തിൽപ്പെട്ടായിരുന്നു.
