തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപി വിട്ടെന്ന് സൂചന. അ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, മുതിർന്ന നേതാവ് ബി.എൽ. സന്തോഷ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അണ്ണാമലൈ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് പിന്നാലെ പാർട്ടി വിടുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.
നേതൃത്വവുമായി പരസ്യമായൊരു ഏറ്റുമുട്ടലിന് മുതിരാതെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ പാർട്ടി വിടാനാണ് അണ്ണാമലൈ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ അണ്ണാമലൈ ഉടൻ പാർട്ടി വിടുമെന്ന കാര്യത്തിൽ ബിജെപിക്ക് ഉള്ളിൽ ഇതുവരെ പൂർണ്ണമായ ധാരണയായിട്ടില്ല.
ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കാനാണ് അണ്ണാമലയുടെ നീക്കം. മതനിരപേക്ഷ പാർട്ടി രൂപീകരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇന്ന് വൈകിട്ട് ഇക്കാര്യത്തിൽ അന്തിമമായ പ്രഖ്യാപനം ഉണ്ടാകും.

