ഷാനിമോൾക്ക് ലഭിച്ചത് 99 വോട്ടുകൾ; മൂന്ന് അംഗങ്ങൾ ഹാജരായില്ല; BJP വിട്ടുനിന്നു

insight kerala

അരൂര്‍ എംഎല്‍‌എ ഷാനിമോൾ ഉസ്മാന്‍ പതിനാറാം കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കര്‍. സഭയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ക്ക് 99 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി പട്ടാമ്പിയിൽ നിന്നുള്ള സിപിഐ അംഗം മുഹമ്മദ് മുഹ്സിനാണ് മല്‍സരിച്ചത്. മുഹ്സിന് 34 വോട്ട് ലഭിച്ചു. ഇതോടെ കേരള നിയമസഭയ്ക്ക് 35 വര്‍ഷത്തിന് ശേഷമാണ് ഒരു വനിതാ ഡപ്യൂട്ടി സ്പീക്കര്‍ വരുന്നത്. സഭയിലെ നാലാം വനിത ഡപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍.

അതേസമയം, ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി മത്സരിച്ചില്ല. ഭരണപക്ഷ നിരയിലെ ആബിദ് ഹുസൈന്‍ തങ്ങളും സന്ദീപ് വാരിയരും സഭയില്‍ ഹാജരല്ലാത്തതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നിരയിനെ സി.കെ.ഹരീന്ദ്രനും സഭയില്‍ വന്നില്ല.

Share This Article