മാസപ്പടി കേസ്; വിധി വരുന്നതുവരെ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി

insight kerala

മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സി.എം.ആർ.എൽ ഹർജിയിൽ വെള്ളിയാഴ്ച വിധി പറയും. വിധി വരുന്നതുവരെ തുടർ നടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ തൽസ്ഥിതി തുടരും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാാണ് പരിഗണിച്ചത്. ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അതേസമയം, റെയ്ഡിലൂടെ കിട്ടിയ തെളിവുകൾ കോടതിക്ക് മുന്നിലെത്തിച്ച് സി.എം.ആർ.എല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇ.ഡി നീക്കം.

ഇ.ഡിയുടെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് സി.എം.ആർ.എൽ കമ്പനിയും എം.ഡി ശശിധരൻ കർത്തയും ഹൈകോടതിയെ സമീപിച്ചിരുന്നു. എഫ്.ഐ.ആർ ഇല്ലാതെ ഇ.ഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നായിരുന്നു സി.എം.ആർ.എല്ലിന്റെ വാദം. എന്നാൽ 2026 മേയ് 26ന് ഹൈകോടതി ഈ ഹരജികൾ പൂർണമായും തള്ളി. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും ക്ക ഉത്തരവിട്ടു. തുടർന്നാണ് മേയ് 27ന് രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 സ്ഥലങ്ങൾ ഇ.ഡി വ്യാപകമായ പരിശോധന നടത്തിയിരുന്നു.

Share This Article