ടി യു കുരുവിള അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

insight kerala

മുൻ മന്ത്രിയും കേരള കോൺഗ്രസ്ര് ഡെപ്യൂട്ടി​ ചെയർമാനുമായ ടി​.യു. കുരുവി​ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുമ്പായിരുന്നു അന്ത്യം. 89 വയസായിരുന്നു. ന്യൂമോണി​യ ബാധയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് എറണാകുളം ആസ്റ്റർ മെഡ്സി​റ്റി​യി​ൽ പ്രവേശി​പ്പി​ച്ചത്. വൃക്കകളുടെ പ്രവർത്തനത്തെ ബാധി​ച്ചി​രുന്നു.

വി എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു. മന്ത്രിയായിരുന്ന പി ജെ ജോസഫ് വിമാനയാത്ര വിവാദത്തെ തുടർന്ന് രാജിവച്ചപ്പോഴാണ് ടി യു കുരുവിള മന്ത്രിയായത്. പിന്നീട് രാജകുമാരി എസ്റ്റേറ്റ് വിവാദത്തിൽ പെട്ട് അദ്ദേഹവും രാജിവച്ചു. കോതമംഗലം മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്.

Share This Article