മുൻ മന്ത്രിയും കേരള കോൺഗ്രസ്ര് ഡെപ്യൂട്ടി ചെയർമാനുമായ ടി.യു. കുരുവിള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുമ്പായിരുന്നു അന്ത്യം. 89 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.
വി എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു. മന്ത്രിയായിരുന്ന പി ജെ ജോസഫ് വിമാനയാത്ര വിവാദത്തെ തുടർന്ന് രാജിവച്ചപ്പോഴാണ് ടി യു കുരുവിള മന്ത്രിയായത്. പിന്നീട് രാജകുമാരി എസ്റ്റേറ്റ് വിവാദത്തിൽ പെട്ട് അദ്ദേഹവും രാജിവച്ചു. കോതമംഗലം മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്.
