‘വന്ദേമാതരം’ ; ഗവർണറുമായുള്ള പോരിന് തുടക്കമോ?

insight kerala

നിയമസഭയിൽ വന്ദേമാതരം പൂർണമായും ആലപിക്കണം എന്നായിരുന്നു ലോക് ഭവൻ നൽകിയ നിർദ്ദേശം. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രി വി ഡി സതീശൻ ഇടപെട്ട് പൂർണമായി വായിക്കാനാവില്ല എന്ന നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വന്ദേമാതരം ഭാഗികമായി വായിച്ചത്. നയപ്രഖ്യാപനം തുടങ്ങുമ്പോഴും അവസാനിച്ചപ്പോഴും വന്ദേമാതരം ഭാഗികമായാണ് ആലപിച്ചത്. ഇതിൽ ലോക്ഭവൻ അതൃപ്തിയിലാണ്. ലോക്ഭവന്റെ നിർദ്ദേശം സർക്കാർ തള്ളി എന്നാണ് ഗവർണറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഗവർണർ ഇക്കാര്യത്തിലെ വിയോജിപ്പ് സർക്കാറിനെ അറിയിക്കുമെന്നാണ് സൂചന.

അതേസമയം നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല. ഗവർണർ പൂർണമായും എഴുതി നൽകിയ നയപ്രഖ്യാപനം അതേ രീതിയിൽ വായിക്കുകയായിരുന്നു. 75 മിനിറ്റ് നീണ്ടു നിന്നു പ്രഖ്യാപന പ്രസംഗം.

Share This Article