വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയ പ്രഖ്യാപനം ആരംഭിച്ചു. വന്ദേമാതരം ആലപിച്ചാണ് സഭാ നടപടികൾ തുടങ്ങിയത്. ആദ്യമായാണ് കേരള നിയമസഭയിൽ വന്ദേമാതരം ആലപിക്കുന്നത്. അതേസമയം മുഴുവനും ആലപിച്ചില്ല. പ്രസക്തമായ ആദ്യഭാഗങ്ങൾ മാത്രമാണ് ആലപിച്ചത്. അതിനുശേഷം ദേശീയഗാനം ആലപിക്കുകയായിരുന്നു. സത്യപ്രതിജ്ഞ വേളയിൽ തുടക്കത്തിൽ വന്ദേമാതരം ആലപിച്ചത് വിവാദമായിരുന്നു. വന്ദേമാതരം ആലപിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ വിശദീകരിച്ചിരുന്നത്.
