“എത്ര ഉന്നതനായാലും പിടിക്കും; അക്രമകാരികൾ എവിടെപ്പോയി ഒളിച്ചാലും രക്ഷപ്പെടില്ല” ആഭ്യന്തരമന്ത്രി

insight kerala

ഇഡിയുടെ പരിശോധന സംബന്ധിച്ച ഒരു വിവരവും ഉണ്ടായിരുന്നില്ല എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

പൊലീസിനെയോ അഭ്യന്തര വകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ആളുകൾ തടിച്ചു കൂടിയപ്പോൾ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു. തിരുവനന്തപുരത്ത് ആസൂത്രിത ആക്രമണമാണുണ്ടായത്. ബോധപൂർവം ആക്രമണം”. രമേശ് ചെന്നിത്തല പറഞ്ഞു

“കർശന നടപടി ഉണ്ടാകും. പ്രതികളുടെ ചിത്രങ്ങൾ ഉണ്ട്. നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ല. പ്രകടനം നടത്തുന്നതിന് എതിരല്ല. എല്ലാത്തിനും പരിധി ഉണ്ട്. ഇനിയും പ്രതികളെ പിടികൂടാൻ ഉണ്ട്. നിയമവാഴ്ച തകർക്കാൻ രണ്ട് ദിവസമായി നീക്കം നടക്കുകയാണ്. പൊലീസിന് കുറ്റമില്ല. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ശരിയായി പ്രതിരോധിക്കാമായിരുന്നു.” ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“കേരളാ പൊലീസ് സമയോചിതമായി ഇടപെട്ടു. എത്ര ഉന്നതനെങ്കിലും നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ല . പൊലീസ് അങ്ങോട്ടേക്ക് കയറി ആക്രമിക്കില്ല. മറ്റ് രണ്ടിടങ്ങളിൽ ആക്രമണം ഉണ്ടായില്ലല്ലോ. അക്രമകാരികൾ എവിടെ പോയി ഒളിച്ചാലും വിടില്ല.” ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി

Share This Article