സംസ്ഥാനത്ത് സർക്കാർ , എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിച്ചു. ഏഴു ജില്ലകളിൽ 30% സീറ്റ് കൂട്ടി ഉത്തരവിറങ്ങി. 2 ജില്ലകളിൽ 20% സീറ്റ് വർധിപ്പിച്ചു. 2021 , 2022 , 2023 വർഷങ്ങളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകളിലും 2025 ൽ തുടരുന്ന 313 ബാച്ചുകൾക്കും തുടർ അനുമതിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. അധികം ബാച്ചുകളും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ , കാസർകോട് എന്നീ 7 ജില്ലകളിൽ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതേ ജില്ലകളിലെ എല്ലാ എയ്‌ഡഡ് സ്കൂളുകൾക്കും 20% സീറ്റ് വർധിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും 10 ശതമാനം സീറ്റ് വർധനവിനും അനുമതി നൽകിയിട്ടുണ്ട്. കൊല്ലം, തൃശ്ശൂർ ജില്ലകളിലെ എല്ലാ സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20% സീറ്റ് വർദ്ധനവ് അനുവദിച്ചു ഉത്തരവായിട്ടുണ്ട്. 2025 -26 അധ്യയന വർഷത്തിൽ തുടരുന്ന അധിക താൽക്കാലിക ബാച്ചുകളിൽ 313 ബാച്ചുകൾ തുടരാനാണ് സർക്കാർ ഈ ഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്
