സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ കുട്ടികളെ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി. സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിൻ്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. സ്കൂൾ തുറക്കുന്ന ജൂൺ 1 മുതൽ പദ്ധതി ആരംഭിക്കും.
കെമിക്കൽ നർക്കോട്ടിക്സ്, സിന്തറ്റിക് നർക്കോട്ടിക്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ വ എത്തുന്ന സംസ്ഥാനങ്ങളാല DGP മാരുമായി സഹകരിച്ച് വ്യാപനം തടയും.
സ്കൂളുകളുടെ പരിസരങ്ങളിലും മയക്കുമരുന്ന് വിൽക്കുന്ന വർക്കെതിരെ കർശന നടപടി സ്വീകരിക്കും.
നിയമ ലംഘനം നടത്തുന്നവരെയും വെല്ലുവിളിക്കുന്നവരെയും വെറുതെ വിടില്ല.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും.
ജനമൈത്രി പോലീസും സ്റ്റുഡന്റസ് പോലീസ് കേഡറ്റും ശക്തമാക്കും.
ട്രാഫിക് റോഡ് അപകടങ്ങൾ കുറയ്ക്കാർ പ്രത്യേക പദ്ധതി നടപ്പാക്കും.
പോലീസ് ട്രെയിംനിംഗ് സിലബസ് പരിഷ്കരിക്കും
സൈബർ ക്രൈം തടയാനുള്ള പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും.
സോഷ്യൽ മീഡിയയിലുടെ ആളുകളെ ആക്ഷേപിക്കൽ, വർഗീയ ചേരിതിരിവ് തുടങ്ങി യെല്ലാം പരിശോധനയുടെ ഭാഗമാണ്.
സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും
സ്റ്റേഷനുകളിൽ SI, CI എന്നീ പദവികൾക്ക് വീണ്ടും അധികാരം തിരികെ കൊണ്ടുവരാൻ നീക്കം. ഇതിനായി ADGP പോലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ നേതൃത്വത്തിൽ അഞ്ചംഗ ടീമിനെ രൂപീകരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ DGP യ്ക്ക് റിപ്പോർട്ട് നൽകും.

