തിരുവനന്തപുരം :
മേയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശിക മുഴുവൻ തീർത്തതാണ് സർക്കാർ പടിയിറങ്ങിയത്. ഈ മാസത്തെ പെൻഷൻ സർക്കാർ മാറിയതിനാൽ തീരുമാനമെടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും വൈകിയിരുന്നു. വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ഉടൻ തന്നെ പെൻഷൻ വിതരണത്തിന് ഉത്തരവായി. അതേസമയം സർക്കാരിൻറെ ആദ്യ ബജറ്റ് ജൂൺ അഞ്ചിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനമായ 3000 രൂപ ക്ഷേമപെൻഷൻ ആക്കി ഉയർത്തും എന്നതിൽ തീരുമാനം ഉണ്ടാകുമോ എന്ന് അറിയാൻ എല്ലാവരും കാത്തിരിക്കുകയാണ്.
