KSRTCയിൽ വനിതകൾക്ക് സൗജന്യ യാത്ര; ആശമാർക്ക് 3000 രൂപ കൂട്ടി; ഗൺമാന് എതിരെ അന്വേഷണം

insight kerala

UDF സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗ തീരുമാനം

“തെരഞ്ഞെടുപ്പ് 5 ഗ്യാരണ്ടികൾ യുഡിഎഫ് നൽകിയിരുന്നു

അതിലെ രണ്ട് ഗ്യാരണ്ടികൾ ആദ്യം മന്ത്രിസഭായോഗം നടപ്പാക്കാൻ തീരുമാനിച്ചു.”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“സ്ത്രീകൾക്ക് KSRTCയിൽ ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

ജൂൺ 15 മുതൽ നടപ്പാക്കും. യാത്രയുടെ വിശദാംശം പിന്നീട് പ്രഖ്യാപിക്കും.

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. ഇത് ഇന്ദിര ഗ്യാരണ്ടിയാണ്
ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്”

ആശാവർക്കർമാർക്ക് 3000 രൂപ കൂട്ടി


“വാക്കാണ് പ്രധാനം. വിശ്വാസ്യത ഏറ്റവും പ്രധാനപ്പെട്ടതാണ്ആശാ വർക്കർമാരുടെ സമരപ്പന്തലിൽ പോയി അവർക്ക് വാക്ക് നൽകിയിരുന്നതാണ്.ആശാ വർക്കർമാർക്ക് 3000 രൂപ വർധിപ്പിക്കുന്നു.
വിരമിക്കൽ ആനുകൂല്യം പിന്നീട് തീരുമാനിക്കും. നിലവിൽ ഒമ്പതിനായിരം രൂപയാണ് ഉള്ളത്.

അത് 12,000 രൂപയായി വർദ്ധിക്കും
അംഗനവാടി ജീവനക്കാർക്ക് 1000 രൂപ വർദ്ധിപ്പിക്കുന്നു
സംസ്ഥാനത്തെ പാചക തൊഴിലാളികൾക്ക് ആയിരം രൂപ വർദ്ധിപ്പിച്ചു
പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും ആയിരം രൂപ വർദ്ധിപ്പിച്ചു
നിയമസഭാ സമ്മേളനം മെയ് 21ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ

22ന് സ്പീക്കർമാരെ തിരഞ്ഞെടുക്കാനും ആയി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.
ജി സുധാകരൻ പ്രോടേം സ്പീക്കർ

അഡ്വ ജേജു ബാബു അഡ്വക്കറ്റ് ജനറൽ

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫ് അലി

insight kerala

പോലീസിനെതിരെ നടപടി

MLA എ ഡി തോമസിനെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനെയും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്തും. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

ധവളപത്രം ഇറക്കും.

സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കും. തീരുമാനമായിട്ടുണ്ട്.
സാമ്പത്തിക വിദഗ്ധരുടെ ടീം അതിനായി തയ്യാറാക്കും
സെക്രട്ടറിയേറ്റിലേക്കുള്ള മാധ്യമപ്രവർത്തകരുടെ വിലക്ക് പരിശോധിക്കും

Share This Article