അവസാനവട്ട ചർച്ചകൾ തുടരുന്നു. മന്ത്രിസഭയിൽ കോൺഗ്രസിന്റെ അവസാനത്തെ ആളായി വി ടി ബൽറാം ഉണ്ടാകുമോ എന്നതിൽ ചർച്ച തുടരുന്നു. അതേസമയം മുസ്ലിം സമുദായത്തിൽ നിന്നുള്ള മന്ത്രിമാരുടെ മത്സരത്തിൽ ടി സിദിഖിന് നറുക്ക് വീണു. എഐസിസിയുടെ പിന്തുണയാണ് സിദ്ദിഖിനെ തുണച്ചത്. വയനാട്ടിൽനിന്നുള്ള എംപി കൂടിയായ പ്രിയങ്ക ഗാന്ധി ടി സിദിഖ് മതിയെന്ന് നിർദ്ദേശിച്ചു.
അതേസമയം ജോസഫ് ഗ്രൂപ്പ് ഒരു മന്ത്രി എന്നതിൽ ഒടുവിൽ അയഞ്ഞു. ഒരു മന്ത്രി പദവിയും ചീഫ് വിപ്പ് സ്ഥാനം ലഭിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആകും.
