പെട്രോള്‍, ഡീസല്‍ വില കൂട്ടി; വര്‍ധിപ്പിച്ചത് ലീറ്ററിന് 3.04 രൂപ

insight kerala

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. ലീറ്ററിന് 3.04 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.78 രൂപയും ഡീസല്‍ ലീറ്ററിന്  97.67രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 110.75രൂപയാണ് വില. കോട്ടയത്ത് പെട്രോള്‍ ലീറ്ററിന് 109.28 രൂപയും ഡീസല്‍ 98.14 രൂപയുമായി.

ചെന്നൈയില്‍ പെട്രോള്‍ ലീറ്ററിന് 103 രൂപ 67 പൈസയും ഡീസല്‍ ലീറ്ററിന് 95 രൂപ 25 പൈസയുമാണ് പുതിയ നിരക്ക്. ഡല്‍ഹിയില്‍ പെട്രോളിന് 97 രൂപ 44 പൈസയും ഡീസലിന് 90 രൂപ 67 പൈസയുമായി. 

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെയാണ് ഇന്ധന വിലയിലും വര്‍ധനയുണ്ടായത്. പ്രീമിയം പെട്രോളിന്‍റെയും വാണിജ്യ സിലിണ്ടറിന്‍റെയും വിലയാണ് ആദ്യഘട്ടത്തില്‍ വര്‍ധിപ്പിച്ചിരുന്നത്. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article