പ്രതിപക്ഷ നേതാവായി പിണറായി വിജയനെ സിപിഎം തീരുമാനിച്ചു. സംസ്ഥാനത്തിൻ്റെ അടുത്ത പ്രതിപക്ഷ നേതാവായി ഇടതു മുന്നണിയെ നയിക്കാൻ പിണറായി വിജയൻ തന്നെ മതിയെന്ന് പാർട്ടി തീരുമാനിച്ചു . പ്രഖ്യാപനം ഉടൻ ഉണ്ടാകും.
പിണറായി തന്നെ പ്രതിപക്ഷ നേതാവാകും എന്ന് ഉറപ്പായിരുന്നു. പിബിയിൽ ചില അംഗങ്ങൾ വിയോജിച്ചിരുന്നു എങ്കിലും സംസ്ഥാന നേതൃത്വത്തിൽ എതിർ ശബ്ദങ്ങൾ ഉണ്ടായിരുന്നില്ല
ഒടുവിൽ കൻ്റോൺമെൻ്റ് ഹൗസിൽ നിന്ന് വിഡി സതീശൻ ക്ലിഫ് ഹൗസിലേക്കും പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്ന് കൻ്റോൺമെൻ്റ് ഹൗസിലേക്കും മാറും

