ഹിമന്ത ബിശ്വ ശർമ്മ ഇന്ന് അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

insight kerala

അസമിൽ തുടർഭരണം നേടിയ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാല് മന്ത്രിമാരും ഹിമന്തയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ഖാനപാരയിലെ വെറ്ററിനറി ഫീൽഡിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രിമാർ, ബിജെപി മുഖ്യമന്ത്രിമാർ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 126 അംഗ നിയമസഭയിൽ 102 സീറ്റുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് എൻഡിഎ തുടർഭരണം നേടിയത്.

Share This Article