മുഖ്യമന്ത്രിയെ എന്നറിയാം? അന്തിമ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്; പ്രഖ്യാപനം ഇന്നോ നാളെയോ

insight kerala

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ. നിർണായക കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡ് കെപിസിസി മുൻ പ്രസിഡന്റുമാരുടെയും നിലവിലെ വർക്കിങ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടും. പ്രധാന ഘടകകക്ഷി നേതാക്കളുമായും എ.കെ.ആന്റണിയുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കും. 

കെ മുരളീധരൻ തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിയുടെ വിമാനത്തിൽ പുറപ്പെട്ടു. വി എം സുധീരനും എം എം ഹസ്സനും ഒമ്പതരയുടെ വിമാനത്തിൽ പുറപ്പെടും. കെ സുധാകരൻ ഇന്നലെ രാത്രി തന്നെ ഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നു.

ജനവികാരം കണക്കിലെടുക്കണം എന്ന നിലപാടിലാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇക്കാര്യം അവർ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാനാവില്ല എന്ന അഭിപ്രായം ഘടകകക്ഷികൾ പറയും. ഇന്ന് രാത്രിയോ നാളെ രാവിലെയോ തീരുമാനം പ്രഖ്യാപിക്കും. ഇന്നത്തെ ചർച്ചയിലാകട്ടെ കെ.സി., വി.ഡി ,ആർ.സി പക്ഷങ്ങൾ ആശങ്കയിലാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഘടകകക്ഷികളിൽ നിന്ന് വിമർശനം പ്രതിഷേധവും ഉയരുന്ന പശ്ചാത്തലത്തിൽ നേതാക്കളുടെ വികാരം കണക്കിലെടുക്കുകയാണ് ദേശീയ നേതൃത്വം. ഇന്ന് രാത്രിയോ നാളെ രാവിലെയോടു കൂടിയോ പ്രഖ്യാവിക്കാനാണ് സാധ്യത

Share This Article