പ്രതിശ്രുത വരന്റെ വിയോഗത്തിൽ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു

insight kerala


കാസർകോട് പ്രതിശ്രുത വരന്റെ വിയോഗത്തിൽ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു.

കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ്
ജീവനൊടുക്കിയത്.
സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച വൈകുന്നേരം വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
​തമിഴ്‌നാട് സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ മണിയുമായി പ്രഫുല്ലയുടെ വിവാഹനിശ്ചയം നാലു മാസം മുമ്പ് കഴിഞ്ഞിരുന്നു. എന്നാൽ ഒരു മാസം മുമ്പ് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരണപ്പെട്ടു. ഇതിനുശേഷം പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
​മരണാനന്തരം തന്റെ മൃതദേഹം മണിയെ സംസ്കരിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രഫുല്ല ആത്മഹത്യാകുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഇരു കുടുംബങ്ങളും ധാരണയിലെത്തിയതിനെ തുടർന്ന്, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കാരത്തിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. സംഭവത്തിൽ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article