മദ്യപാനത്തിനിടെ കത്തിക്കുത്ത്; മദ്ധ്യവയസ്കൻ പിടിയിൽ

insight kerala

കോഴിക്കോട് മദ്യപിച്ചുണ്ടായ തർക്കത്തിനിടെ കല്ലായി സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച മദ്ധ്യവയസ്കൻ പിടിയിൽ. എലത്തൂർ സ്വദേശി മുഹമ്മദ് നിസാർ ആണ് പിടിയിലായത്. നിസാറിന്‍റെ വാടക വീട്ടിൽ നിന്ന് സുഹൃത്തുകളോടൊപ്പം മദ്യപിക്കുന്നതിനിടെ ഫോൺ ചോദിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രതി കല്ലായി സ്വദേശി കോയമോൻ്റെ മുഖത്തും കഴുത്തിലും വയറിലും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള കോയമോൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

Share This Article