കോതമംഗലത്ത് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വടാട്ടുപാറ പലവൻ പടി പുഴയിൽ ഇറങ്ങിയ വിദ്യാർത്ഥികളാണ് മരിച്ചത്. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് പുഴയിൽ മരിച്ചത്. കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. 9 പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
