ജോസ് കെ മാണിക്ക് മറുപടിയുമായി അപു ജോസഫ്.
തൻ്റെ ശൈലി ജോസ് കെ മാണിക്കോ പാർട്ടിക്കോ മനസ്സിലാക്കാനായില്ല.
ധൂർത്ത പുത്രൻ എന്നു പറഞ്ഞത് ബൈബിളിലെ ഉപമ കടമെടുത്താണ്.
ജോസിന് വിഷമമായെങ്കിൽ പിൻവലിക്കുന്നു.
കർഷക വിഷയങ്ങളിൽ സർക്കാരിന് വീഴ്ച ഉണ്ടായാൽ എതിർക്കാൻ നിയമസഭയിൽ എംഎൽഎ ഇല്ല.
മാണിസാറിന്റെ പാർട്ടി തിരിച്ചുവരണം എന്നാണ് കേരള കോൺഗ്രസുകാരൻ എന്ന നിലയിൽ തൻ്റെ വികാരം.
പാർട്ടിയിലേക്ക് ക്ഷണിച്ചത് പൂർണ്ണമായും സൗഹാർദ്ദപരമായാണ്.
ചെയർമാൻ വാതിൽ അടയ്ക്കും വരെ അത് തുറന്നു കിടക്കുമെന്നും അപു ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
‘മാണിസാറിന്റെ പാർട്ടി തിരിച്ചുവരണം എന്നാണ് തൻ്റെ വികാരം’ അപു ജോസഫ്
