കേരളത്തിലെ കനത്ത തോൽവിക്ക് ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ ആരംഭിച്ചു; പിണറായി പ്രതിപക്ഷ നേതാവ് ആകുമോ ?

insight kerala

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിലയരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ആരംഭിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണം എന്ന അഭിപ്രായം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലപാട് നിർണായകമാകും. കേരളത്തിലെ തോൽവി പ്രത്യേകം പരിശോധിക്കണമെന്ന ആവശ്യം യോഗത്തിൽ ഉണ്ടാകും.

ക്ലിഫ് ഹൗസിൽ നിന്ന് പിണറായി വിജയൻ കണ്ടോൺമെൻറ് ഹൗസിലേക്ക് മാറുമോ? ഒന്നാം നമ്പർ കാറിൽ നിന്ന് പ്രതിപക്ഷ നേതാവിന്റെ ഇന്നോവ കാറിലേക്ക് മാറുമോ,അതോ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറിന്റെ തൊട്ടടുത്ത സീറ്റിൽ കെ.എൻ ബാലഗോപാലോ?..ഉത്തരങ്ങൾ കിട്ടേണ്ട നിരവധി ചോദ്യങ്ങൾ ഉണ്ട്. ഇന്നും നാളെയുമായി ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരുമ്പോൾ പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നായി കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം വരും.

പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃത്വത്തിലേക്ക് വരണമെന്ന അഭിപ്രായം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടായിരുന്നു. അതിൽ തീരുമാനമെടുക്കാതിരുന്നത് അദ്ദേഹത്തിന്‍റെ അഭിപ്രായം പിബി യോഗത്തിൽ വരും എന്നതുകൊണ്ടാണ്. 102 പേരുമായി വരുന്ന യുഡിഎഫിനേയും മൂന്നു പേരുമായി വരുന്ന ബിജെപിയേയും സഭയിൽ നേരിടാൻ അത്രമേൽ ശക്തനായ നേതാവ് വേണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നു വന്നിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

താനില്ല എന്ന നിലപാട് പിണറായി സ്വീകരിച്ചാൽ മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്നേക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി ബ്രാഞ്ച് മുതൽ പരിശോധിച്ച് മേൽത്തട്ടിലേക്ക് വരാൻ ഉള്ള സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജനറൽ സെക്രട്ടറി തന്നെ പിബി യോഗത്തിൽ റിപ്പോർട്ട് ചെയ്യും. കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിക്കൊപ്പം മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിലയിരുത്തലുകളും പിബി യോഗത്തിൽ ഉണ്ടാകും.

Share This Article