യു.പ്രതിഭയ്ക്ക് എതിരെ വെള്ളാപ്പള്ളി നടേശൻ.
മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു.
ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നു.
അവസരം കിട്ടിയപ്പോൾ ജനം വെച്ചുതാങ്ങി. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻ തൂവലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എൻഡിപി വോട്ടുകൾ ചോർന്നെന്നുമുള്ള പ്രതിഭയുടെ ആരോപണത്തിലായിരുന്നു പ്രതികരണം.
തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ തന്റെ മണ്ഡലമായ കായംകുളത്ത് പാർട്ടിയുടെ സംഘടനാസംവിധാനം വേണ്ടവിധം പ്രവർത്തിച്ചില്ലെന്ന ആരോപണവുമായി യു. പ്രതിഭ രംഗത്തു വന്നിരുന്നു. സി.പി.എം. ശക്തികേന്ദ്രങ്ങളായ പത്തിയൂർ, ചെട്ടികുളങ്ങര എന്നിവിടങ്ങളിൽ നേരിട്ട വോട്ടുചോർച്ച ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അവർ. കായംകുളത്തെ ചില നേതാക്കളെ ഉദ്ദേശിച്ചായിരുന്നു ആരോപണം. വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത ആരോപണം ഉയർത്തിയിരുന്നു.
