പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ടെന്ന് ഇടതുമുന്നണി യോഗത്തിൽ വിലയിരുത്തൽ.വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
“ക്രിസ്ത്യൻ – മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായി. ഒന്നിച്ച് നിന്നാൽ തിരിച്ച് വരാം.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിശക്തമായി മുന്നണി തിരിച്ച് വരും” പിണറായി വിജയൻ ഇടതുമുന്നണി യോഗത്തിൽ വ്യക്തമാക്കി.
ബ്രാഞ്ച് തലം മുതൽ പരാജയ കാരണം സിപിഎം പഠിക്കും. ജൂൺ 15 വരെയാണ് സിപിഎം സമയം കണക്കാക്കുന്നത്. എല്ലാ പാർട്ടികളും സമാനമായ വിലയിരുത്തൽ നടത്തണം. ജൂൺ പതിനഞ്ചിന് ശേഷം മുഴുവൻ സമയ എൽഡിഎഫ് ചേർന്ന് ചർച്ച.
ക്ഷേമ പ്രവർത്തനം ജനങ്ങളിലേക്ക് വേണ്ടവിധം എത്തിയില്ലെന്ന് സിപിഐ യോഗത്തിൽ വ്യക്തമാക്കി.

