പൗരാവകാശ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ഡിജോ കാപ്പൻ അന്തരിച്ചു

insight kerala

പ്രമുഖ പൗരാവകാശ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. ഇന്ന് രാവിലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏതാനും മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വെച്ചുണ്ടായ ഒരു കാർ അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഫ്ലാറ്റിലെ പാർക്കിംഗിൽ വെച്ച് കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.കെഎസ്ഇബിയിലെ ശമ്പള പരിഷ്‌കരണം, റോഡ് സുരക്ഷ, അഴിമതിക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ പൊതുവിഷയങ്ങളിൽ സജീവമായിരുന്ന ഡിജോ കാപ്പൻ ചാനൽ ചർച്ചകളിൽ പൗരാവകാശങ്ങൾക്കും ജനകീയ പ്രശ്നങ്ങൾക്കും വേണ്ടി നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു.

Share This Article