അങ്കമാലി കിടങ്ങൂരിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരുന്നു സംഭവം. ആനയുടെ ലോറി ഡ്രൈവർ ആണ് മരിച്ചതെന്നാണ് വിവരം. തൊട്ടടുത്ത ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്മാരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും RRT സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
