ബൈക്കപകടത്തിൽ 22 കാരനും 20 കാരിക്കും ദാരുണാന്ത്യം. ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം.അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണ.
ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്റെ മകൾ അച്ചു എസ് ദാസ്
എന്നിവരാണ് മരിച്ചത്.ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് തിരിയവേ ബൈക്കിൽ ലോറി തട്ടി എന്നാണ് പ്രാഥമിക വിവരം.
നിലത്തുവീണ പെൺകുട്ടിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി.
പെൺകുട്ടി തൽക്ഷണം മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അഖിൽ കൃഷ്ണന്റെ ജീവനും രക്ഷിക്കാനായില്ല.മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അച്ചു എസ് ദാസ്.പെൺകുട്ടിയെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ പുന്നപ്ര പോലീസ് കേസെടുത്തു.
ബൈക്കപകടത്തിൽ 22 കാരനും 20 കാരിക്കും ദാരുണാന്ത്യം
