കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ കണ്ടെടുത്തു

insight kerala

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ കണ്ടെടുത്തു.അതീവ സുരക്ഷയുള്ള രണ്ടാം ബ്ലോക്കിൽ നിന്നാണ് മൊബൈൽ ഫോണും,സിംകാർഡുകളും പോലീസ് കണ്ടെടുത്തത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിരവധി തവണ ജയിലിൽ നിന്നും മൊബൈൽ ഫോണുകളും, സിമ്മുകളും, സിഗരറ്റും,ഉൾപ്പെടെ കണ്ടെത്തിയിരുന്നു.പരിശോധന ശക്തമാക്കിയിട്ട് പോലും സാധനങ്ങൾ തടവുകാർക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം.സാധനങ്ങൾ എത്തിച്ചു നൽകുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ നിരവധി ഫോണുകൾ കണ്ടെടുത്തിരുന്നു.

Share This Article