പെരുമ്പാവൂർ അശമന്നൂരിൽ കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മൽ, അജ്സൽ എന്നിവരാണ് മരണമടഞ്ഞത്. ചെറുകുന്നം കെ എം പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ ആണ് 3 പേരും. മൂന്നാമത്തെയാളെ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെരിയാർവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.
