എറണാകുളം ജില്ലയിലെ ഒലിയപ്പുറത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. വീട്ടുകാർ മുറ്റത്തിന് സമീപം നാല് ചക്കകൾ വീണു കിടക്കുന്നത് കണ്ട് എടുക്കാൻ എത്തിയപ്പോഴാണ് പാമ്പിന്റെ തലയിൽ ചക്ക വീണ നിലയിൽ കണ്ടത്. അതേസമയം, കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിനെ പിടികൂടി. മാരുതി ജംഗ്ഷൻ മാതാളിയിൽ രുക്മണി എന്നയാളുടെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. മുറ്റത്തെ മരത്തിനടുത്താണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ സേവി തോമസ് സ്ഥലത്തെത്തി ഇതിനെ പിടികൂടുകയായിരുന്നു.
