കോഴിക്കോട് തൊട്ടിൽപാലം കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ യുവാക്കളെ താഴെ എത്തിച്ചു. അബിദേവ്, അമൽ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ ട്രക്കിങ്ങിനിടെ രാത്രി മലയിൽ കുടുങ്ങിയത് . വൈകിട്ട് മല കയറിയ യുവാക്കൾ രാത്രിയിൽ വഴിയറിയാതെ മലയിൽ കുടുങ്ങുകയായിരുന്നു. രാത്രി ഇവർ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് നാദാപുരം ഫയർഫോഴ്സും,
തൊട്ടിൽപ്പാലം പോലീസും
ചേർന്ന് ഇവരെ പുറത്ത് എത്തിക്കുകയായിരുന്നു.
മലയിൽ കുടുങ്ങിയ യുവാക്കളെ താഴെ എത്തിച്ചു
