തൃശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് പാറമേക്കാവ് ആഘോഷ കമ്മിറ്റി യോഗം ചേർന്നു. വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ മറ്റു ചടങ്ങുകൾ നടത്തണമെന്നാണ് പൊതുവായി ഉയർന്ന ആവശ്യം. കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തണം. നാളെ ചേരുന്ന യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടും.
വെടിക്കോപ്പുകൾ സീൽ ചെയ്തത് പിൻവലിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു.
