തൃശൂർ : തൃശ്ശൂർ പൂരം ഏത് രീതിയിൽ എങ്ങനെ നടത്തണം എന്നത് സർക്കാർ ഏകപക്ഷീയമായി തീരുമാനിക്കില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തും. ആചാര അനുഷ്ഠാനങ്ങൾക്ക് തടസ്സം ഉണ്ടാക്കാതെ എല്ലാവരുമായും ആലോചിച്ചു മാത്രമേ പൂരം എങ്ങനെ നടത്തണം എന്നതിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. അതേസമയം ദുരന്തം ഉണ്ടായ സാഹചര്യത്തിൽ അക്കാര്യം കണക്കിലെടുത്ത് പൂരം എങ്ങനെ നടത്തണമെന്നത് തീരുമാനിക്കുമെന്നും ദേവസ്വം മന്ത്രി അറിയിച്ചു. ഇതിനായി നാളെ പ്രത്യേക യോഗം ചേരും. ദേവസ്വങ്ങളുടെയും പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
