ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്ന് പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. അവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിനൊപ്പം രാജ്യം ഐക്യത്തോടെ നിലകൊള്ളുന്നതായും നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ഭീകരതയ്ക്ക് മുന്നിൽ ഒരുകാലത്തും ഇന്ത്യ വഴങ്ങില്ലെന്നും, തീവ്രവാദികളുടെ പദ്ധതികൾ ഒരിക്കലും വിജയിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2025 ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടമായിരുന്നു
