തൃശൂർ : തൃശ്ശൂർ വെടിക്കെട്ട് അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. എന്നാൽ മാത്രമേ സഹായം പ്രഖ്യാപിക്കാൻ ആകൂ എന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ അന്വേഷണ കമ്മീഷൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നൽകും. ആറുമാസത്തിനകം ചികിത്സ വേണമെങ്കിൽ CMRDF ൽ നിന്ന് അനുവദിക്കും.
കെട്ടിടങ്ങൾക്കുണ്ടായ നഷ്ടപരിഹാരം
കണക്കാക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങളുടെ നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകും. എത്രപേർ അപകടത്തിൽ പെട്ടിട്ടുണ്ട് എന്നത് വിശദമായി പരിശോധിക്കുന്നു. മന്ത്രിസഭായോഗ ശേഷം മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, ആർ ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നു
