കോഴിക്കോട്ബേപ്പൂരിൽ മത്സ്യബന്ധനത്തിനിടെ വിഷപ്പുക ശ്വസിച്ച് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബോട്ടിന്റെ എൻജിൻ റൂമിൽ ഇറങ്ങിയ പശ്ചിമബംഗാൾ കലിംനഗർ സൗത്ത് 24 പർഗാന സ്വദേശികളായ ഷഹദബ്ദാസ്, റിപ്പൻ ദാസ് എന്നിവരാണ് മരിച്ചത്. മറ്റു രണ്ട് പേർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില അതീവഗുരുതരമാണ്.
. ഇന്നലെ രാവിലെ ബേപ്പൂരിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിന്റെ എൻജിൻ റൂമിൽ വെള്ളം കയറിയെന്ന സംശയത്തിലാണ് തൊഴിലാളികൾ ഇറങ്ങിയത്. വീൽ ഹൗസിന് താഴത്തെ നിലയിലുള്ള എൻജിൻ റൂമിൽ ഇറങ്ങിയ തൊഴിലാളിയാണ് ആദ്യം പുക ശ്വസിച്ച് കുഴഞ്ഞ് വീണത്. തുടർന്ന് ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മറ്റ് മൂന്ന് തൊഴിലാളികളും അപകടത്തിൽപെടുകയായിരുന്നു.
ബേപ്പൂരിൽ മത്സ്യബന്ധനത്തിനിടെ വിഷപ്പുക ശ്വസിച്ച് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
