പൊള്ളാച്ചി: വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ തമിഴ്നാട് സർക്കാർ ഇടപെടൽ. പൊള്ളാച്ചി താലൂക്ക് ആശുപത്രി സന്ദർശിച്ച ജില്ല കലക്ടർ രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്താൻ നിർദേശം നൽകി.
മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്കുള്ള യാത്രയിലാണ്. മൃതദേഹം നടപടികൾ പൂർത്തിയാക്കി വേഗത്തിൽ ബന്ധുക്കൾക്ക് നൽകാനാണ് ശ്രമിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മലപ്പുറത്തുനിന്ന് വാൽപ്പാറയിലേക്ക് വിനോദസഞ്ചാരത്തിന് പോയവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് ഒമ്പത് പേർ മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും പാചക തൊഴിലാളിയും പാങ്ങ് ജി.യു.പി സ്കൂളിലെ അധ്യാപികയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക കൊളത്തൂർ പാലൂർ സ്വദേശിനി അജിത (54), അധ്യാപകരായ പാങ്ങ് താണിക്കോട് സ്വദേശി റംല (52), പാങ്ങ് ഈസ്റ്റ് സ്വദേശി സുഹറ (43), കൊളത്തൂർ സ്വദേശി ആശ (41), പാങ്ങ് മില്ലുംപടി സ്വദേശി മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), പള്ളിപ്പറമ്പ് സ്വദേശിയും സ്കൂളിലെ പാചകതൊഴിലാളിയുമായ സാജിത (45), മരിച്ച സുഹറയുടെ മകൻ ഹിഷാം (12), പാങ്ങ് ജി.യു.പി.എസിലെ അധ്യാപിക ഷക്കീല (37) എന്നിവരാണ് മരിച്ചത്.
