പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ 9 മലയാളികള്‍ക്ക് ദാരുണാന്ത്യം. പതിമൂന്നാം ഹെയര്‍ പിന്നിന് സമീപമാണ് അപകടം. ട്രാവലറിലുണ്ടായിരുന്നത് 16 പേരാണ്. അപകടത്തില്‍പ്പെട്ടത് വിനോദയാത്ര പോയ അധ്യാപകരാണ്. മലപ്പുറം പാങ്ങ് സ്വദേശികളാണ്. വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.
വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ കൈവരിയിൽ ഇടിച്ച് തെന്നിമറിഞ്ഞ് തൊട്ടടുത്തുള്ള പാറക്കെട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്ന നിലയിലാണ്. പരുക്കേറ്റ മറ്റ് യാത്രക്കാരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 6 പേർ ഗുരുതരാവസ്ഥയിലാണ്
