മൊണാലിസയുടെ വിവാഹം; മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിൽ തുടരുന്നു; വിവാഹത്തെ പിന്തുണച്ച് രാഹുൽ ഈശ്വർ

insight kerala

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിൽ തുടരുന്നു. പെൺകുട്ടിയെയും ഭർത്താവിനെയും അന്വേഷിച്ചാണ് പോലീസ് സംഘം എത്തിയത്. അതിനിടെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്കും കമ്മിഷണർക്കും കത്ത് നൽകിയിരുന്നു. തങ്ങൾക്കെതിരെ മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണം എന്നാവശ്യപെട്ട് പെൺകുട്ടിയും ഭർത്താവും കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായും വിവരമുണ്ട്.

അതേസമയം മൊണാലിസയുടെ വിവാഹം സാധാരണ പ്രണയ വിവാഹമെന്നും യാതൊരു തരത്തിലും മതപരിവർത്തനവും നടത്താൻ ഉദ്ദേശിച്ചല്ല എന്നും ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വർ രംഗത്ത് വന്നു. 18 വയസ് തികഞ്ഞതിൻ്റെ ജനന സർട്ടിഫിക്കറ്റ് ആധാർ കാർഡ് , പാൻകാർഡ് തുടങ്ങിയവയുടെ പകർപ്പ് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വർ വിവാഹത്തെ പിന്തുന്നയ്ക്കുന്നത്.

പെൺകുട്ടിയുടെ വിവാഹം റദ്ദാക്കാൻ ആയി ഉന്നതതലത്തിൽ നീക്കം നടക്കുന്നതായും രാഹുൽ ഈശ്വർ ആരോപിച്ചു. കേരള സ്റ്റോറി 3 യുടെ കോപ്പുകൂട്ടൽ ആണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിന് പിന്നിൽ സംഘടിത നീക്കമെന്നും രാഹുൽ ഈശ്വർ ആരോപിച്ചു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article