ഡൽഹിയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം

insight kerala

ഡൽഹിയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം, നിര്‍ത്തിയിട്ട ആകാശ എയർ വിമാനത്തിന്റെ ചിറകിലിടിക്കുകയായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്ക് ഇല്ലെന്നും, അന്വേഷണം ആരംഭിച്ചതായും എയർപോർട്ട് അതോറിറ്റി അറിയിച്ചു. സ്‌പൈസ് ജെറ്റ് B737-700 എന്ന വിമാനവും, ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന ആകാശ QP 1406 വിമാനവുമാണ് കൂട്ടിയിടിച്ചത്. ഇരു വിമാനങ്ങളുടെയും ചിറകുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Share This Article